mehandi banner desktop

ഭരണത്തുടർച്ചയോ മാറ്റമോ? കേരളം വോട്ട് രേഖപ്പെടുത്തി; സംസ്ഥാനത്ത് മികച്ച പോളിംഗ്

fairy tale

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച ജനപങ്കാളിത്തം. സംസ്ഥാനത്തെ ആകെ പോളിംഗ് 78.20 ശതമാനമായി രേഖപ്പെടുത്തി. ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റങ്ങളും ഉറ്റുനോക്കുന്ന പോരാട്ടത്തിൽ വോട്ടർമാർ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്.

planet fashion

​സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 80.56% വോട്ടർമാരാണ് പാലക്കാട് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എന്നാൽ, ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ് (74.57%).

തൃശ്ശൂർ ജില്ലയിൽ ആവേശകരമായ ജനവിധി. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ ശരാശരി 71.10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

​ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വോട്ടർമാർ എത്തിയത് വടക്കാഞ്ചേരി (79.61%) മണ്ഡലത്തിലാണ്. ഒല്ലൂർ (79.60%), പുതുക്കാട് (78.98%) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നിലുണ്ട്. ചേലക്കരയിലും (78.89%) പോളിംഗ് നില ഉയർന്ന നിലയിൽ തുടരുന്നു.

​അതേസമയം, താരതമ്യേന കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഗുരുവായൂർ (73.31%) മണ്ഡലത്തിലാണ്. തൃശ്ശൂർ നഗര പരിധിയിൽ വരുന്ന തൃശ്ശൂർ മണ്ഡലത്തിൽ 75.70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ മലയോര മേഖലയായ ചാലക്കുടിയിൽ 75.55 ശതമാനമാണ് പോളിംഗ് നില. ഗ്രാമീണ മേഖലകളിലും തീരദേശ മണ്ഡലങ്ങളിലും പോളിംഗ് വൈകുന്നേരം വരെ സജീവമായിരുന്നു.

​തൃശ്ശൂർ ജില്ലയിലെ ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് ശതമാനം താഴെ നൽകുന്നു:

* വടക്കാഞ്ചേരി – 79.61%

* ഒല്ലൂർ – 79.60%

* പുതുക്കാട് – 78.98%

* ചേലക്കര – 78.89%

* കൊടുങ്ങല്ലൂർ – 77.57%

* കുന്നംകുളം – 77.12%

* കൈപ്പമംഗലം – 77.07%

* ഇരിങ്ങാലക്കുട – 76.86%

* നാട്ടിക – 76.38%

* മണലൂർ – 75.89%

* തൃശൂർ – 75.70%

* ചാലക്കുടി – 75.55%

* ഗുരുവായൂർ – 73.31%

_ശ്രദ്ധിക്കുക_ : _ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിൽ നിന്നുള്ള ഏകദേശ കണക്കുകൾ (Approximate Polling Trends) മാത്രമാണ്. അന്തിമ കണക്കുകളിൽ നേരിയ മാറ്റങ്ങൾ വരാം._

Comments are closed.