mehandi banner desktop
Chavakkad online

മദ്യപാനത്തിനിടെ വാക്ക് തർക്കം അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ചു

Ft

ചേർപ്പ് : വെങ്ങിണിശ്ശേരിയിൽ മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ മർദ്ദനമേറ്റ് പ്രവാസിയായ ഗൃഹനാഥൻ മരിച്ചു വെങ്ങിണിശ്ശേരി സെൻ്ററിന് സമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ്ജ് (52)ആണ് മരിച്ചത്. സംഭവത്തിൽ രാജുവിൻ്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിൻ്റോ ഫ്രാൻസിസ് (42) നെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊല്ലപ്പെട്ട രാജു ജോർജ്ജിൻ്റെ വെങ്ങിണിശ്ശേരിയിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ ജീവനക്കാരനായിരുന്നു രാജു ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽ നിന്ന് വെങ്ങിണിശ്ശേരിയിലെ വീട്ടിലെത്തിയത് രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് ദാരുണമായ കൊലപാതകം നടന്നത് രാജുവിൻ്റെ വീടിന് പുറകിൽ ക്ലോക്ക് നിർമ്മാണത്തിനായുള്ള ഔട്ട് ഹൗസ് ഉണ്ടായിരുന്നു ഇവിടെ വെച്ചാണ് കൊലപാതകം നടന്നത് രാജുവും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിൻ്റോ ഫ്രാൻസിസും മറ്റ് നാല് സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിക്കുകയായിരുന്നു കൊലപാതകം നടന്ന പുലർച്ചെ രണ്ടുമണിക്ക് മുൻപായി നാല് സുഹൃത്തുക്കൾ മടങ്ങി പോയിരുന്നു ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത് മദ്യലഹരിക്കിടെ രാജുവും പ്രിൻ്റോയും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നുbമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ചേർപ്പ് പൊലീസിനെ വിവരമറിയിച്ചത് സ്ഥലത്തെത്തിയ പോലീസ് രാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു അക്രമണത്തിൽ നിലത്ത് വീണ രാജുവിൻ്റെ ശരീരത്തിൽ മർദ്ദനത്തിൻ്റെ അടയാളങ്ങളൊന്നും കാണപ്പെട്ടിട്ടില്ല സംഭവമറിഞ്ഞ് എത്തിയ രാജുവിൻ്റെ ഭാര്യയേയും പ്രതി അക്രമിച്ചതായി പറയുന്നു പോസ്റ്റ് മാർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയെന്ന് പോലീസ് പറഞ്ഞു പ്രതി പ്രിൻ്റോ ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു മരത്തിൻ്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമ്മിക്കുന്ന വ്യാപാരി കൂടിയായിരുന്നു കൊല്ലപ്പെട്ട രാജു ചേർപ്പ് പോലീസും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിഭാര്യ സിജി, മക്കൾ ഹെൽന റോസ്, എൽന മറിയ സംസ്‌കാരംഇന്ന് രാവിലെ 10 ന് വെങ്ങിണിശേരി സെൻ്റ് മേരീസ് പള്ളിയിൽ.

Jan oushadi

Comments are closed.