mehandi banner desktop
Chavakkad online

സംഗമം അയൽക്കൂട്ടം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Ft

പുന്നയൂർക്കുളം : പലിശരഹിത കൂട്ടായ്മയായ സംഗമം അയൽകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വി.പി. മാമു ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് അബ്ദുസ്സമദ് അണ്ടത്തോട് അദ്ധ്യക്ഷത വഹിച്ചു.ഇ.എം മുഹമ്മദ് അമീൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. എച്ച് ആബിദ്, വാർഡ് മെമ്പർ സമീറ സക്കരിയ്യ, വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റഖീബ് കെ തറയിൽ, ലുബ്ന ബക്കർ, ലത്തീഫ് കോലയിൽ, മുസ്തഫ കമാൽ എന്നിവർ പ്രസംഗിച്ചു. സാദിഖ് തറയിൽ സ്വാഗതവും, പി. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.