ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൗരവിന് കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ ആദരം

പുന്നയൂർക്കുളം: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച അണ്ടത്തോട് പെരിയമ്പലം സ്വദേശി സൗരവിനെ കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചക്കംപൊന്നത്ത് വീട്ടിൽ സനൽകുമാർ-സുമിത്ര ദമ്പതികളുടെ മകനാണ് സൗരവ്.സൗരവിന്റെ വസതിയിലെത്തിയ കോൺഗ്രസ്സ് നേതാക്കൾ അദ്ദേഹത്തിന് മണ്ഡലം പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ സൗരവിനെ ഹാരാർപ്പണം നടത്തി.രാജ്യസേവനത്തിനായി ഇറങ്ങിത്തിരിക്കുന്ന യുവപ്രതിഭകൾ നാടിന്റെ അഭിമാനമാണെന്ന് നേതാക്കൾ ചടങ്ങിൽ പ്രസ്താവിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അംഗം സമീറ സക്കരിയ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മൂസ ആലത്തയിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, ദുബൈ ഇൻകാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക എന്നിവർ പങ്കെടുത്തു.കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് ചാലിൽ, എ.കെ. മൊയ്‌തീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുഹൈൽ മടപ്പൻ എന്നിവരും ഹമീദ് കോലായിൽ, കമറുദ്ദീൻ അസ്സൻപുരക്കൽ, അബ്ദുള്ള പടിഞ്ഞാറയിൽ, ഗോപി ഈച്ചരൻ, ജമാൽ തെക്കേപുറത്ത്, റാഫി മാളിയക്കൽ, ആഷിഫ് തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.


Comments are closed.