mehandi banner desktop

ആറ്റുപുറം തിരുന്നാളിന് കൊടിയേറി

fairy tale

പുന്നയൂർക്കുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഏപ്രിൽ 17മുതൽ 20വരെ നാല് ദിവസമായി നടക്കുന്ന വിശുദ്ധ അന്തോണി സിന്റെയും വിശുദ്ധ സെബാസ്റ്റി നൊസ്സിന്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിനു കൊടിയേറി.

planet fashion

ആറ്റുപുറം പള്ളി മുൻ വികാരിയും, പുതുരുത്തി പള്ളി വികാരിയും മായ ഫാ. ജിയോ ചെരടായിയാണ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചത്.  കൊടികയറ്റത്തിനു മുന്നോടിയായി, ലെദീഞ്, വിശുദ്ധകുർബ്ബാന, തിരുന്നാൾ പ്രസുദെന്തി ആശീർവാദം എന്നികർമ്മങ്ങൾ നടന്നു.  ഫാ.  ജിയോ ചെരടായി മുഖ്യ കാർമ്മികത്വം വഹിച്ചു.  വികാരി ഫാ. റിജോ വിതയത്തിൽ, ബ്രദർ പ്രിൻസ് കിളിയപ്രായിൽ    എന്നിവർ സഹകർമികരായിരുന്നു. തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് പ്രകാശനകർമ്മവും ചടങ്ങിൽ നടന്നു.

ജനറൽ കൺവീനർ പി. ജെ. റാഫേൽ, ട്രസ്റ്റി മാരായ സി. വി. ജേകബ്, സി. എ. ബോസ്, എം. ആർ ഷെജി, പബ്ലിസിറ്റി കൺവീനർ കെ. എൽ. വർഗീസ്, കേന്ദ്ര സമിതി കൺ വീനർ, പി. ഐ. ആന്റോ, ഇടവക സെക്രട്ടറി കെ. ജെ. ജീജോ, പ്രോഗ്രാം കൺവീനർ എം. ജെ. ജോഷി. ജോയിന്റ് കൺവീനർ പി. ടി. ആന്റണി എന്നിവർ നേതൃത്വം നൽകി.

Comments are closed.