പി ഡി പി പതാക ദിനവും അംബേദ്കർ ജയന്തി ദിനവും ആചരിച്ചു

ചാവക്കാട്: ഏപ്രിൽ 14 പി ഡി പി പതാക ദിനവും അംബേദ്കർ ജയന്തി ദിനവും നിധിൻ രാജ് അനുസ്മരണ സംഗമവും നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് ചാവക്കാട് പതാക ഉയർത്തി. മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ അംബേദ്കർ ജയന്തി ദിന സന്ദേശവും നിധിൻ രാജ് അനുസ്മരണവും നടത്തി. ഫൈസൽ കറുകമാട്, ഫിറോസ് പാലക്കൽ, കബീർ മൗലവി, സിദ്ധീഖ് അംബാല, റസാക്ക് തൊട്ടാപ്പ്, ഹംസക്കുട്ടി മൂന്നയിനി, സഗീർ വട്ടേക്കാട്, നൗഷാദ് ആറങ്ങാടി, നൗഷാദ് റഹ്മാൻ, കാദർ ഹാജി, തുടങ്ങിയവർ സംസാരിച്ചു.


Comments are closed.