mehandi banner desktop

ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

fairy tale

കാഞ്ഞാണി: വാടാനപ്പള്ളി സംസ്ഥാന പാത കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (കുഞ്ഞൻ – 23), കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. മരണമടഞ്ഞവർ ഒരേ ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണ്.അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു. ഇദ്ദേഹത്തിനും നിസ്സാര പരിക്കുണ്ട്.വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് രാജന്റെയും ഉഷയുടെയും മകനായ അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. സഹോദരങ്ങൾ: അരുൺ, അഷിൻ,കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ ഷാജുവിൻ്റെയും നിഷയുടെയും മകനാണ് വിഷ്ണു. ഇരട്ട സഹോദരൻ ജിഷ്ണു. രണ്ടുപേരുടെയും സംസ്കാരം പോലീസ് നടപടികൾക്ക് ശേഷംവൈകിട്ട് നടക്കും.

planet fashion

Comments are closed.