mehandi banner desktop
Chavakkad online

പൈതൃകസ്മരണകളുണർത്തി ഗുരുവായൂരിൽ പുരാവസ്തു പ്രദർശനം

Ft

ഗുരുവായൂർ: ഗതകാലസ്മരണകളിലേക്ക് വെളിച്ചം വീശുന്ന അമൂല്യവസ്തുക്കളുടെ പ്രദർശനവുമായി ഗുരുവായൂരിലെ പൈതൃകം വനിതാവേദി ലോക പൈതൃകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിൽ ഇരുന്നൂറിലധികം അപൂർവ പുരാവസ്തുക്കളാണ് നിരന്നത്.​മരത്തിൽ തീർത്ത ആമാടപ്പെട്ടി, കൃത്യതയാർന്ന വിവിധയിനം നാഴികൾ, പൗരാണികമായ മുറുക്കാൻ ചെല്ലം, ഗണപതി ഉരുളി, നൂറ്റാണ്ട് പഴക്കമുള്ള ക്യാമറ എന്നിവ കാണികളിൽ കൗതുകമുണർത്തി. കൂടാതെ, രുദ്രാക്ഷമണികൾ കോർത്ത പൂക്കുട്ടകൾ, ചെമ്പ് മൊന്തകൾ, പുരാതന നാണയങ്ങൾ എന്നിവയ്ക്കൊപ്പം താളിയോല ഗ്രന്ഥങ്ങളും പുരാണഗ്രന്ഥങ്ങളും പ്രദർശനത്തിന് മിഴിവേകി.​ഗുരുവായൂർ നഗരസഭയുടെ ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം ശനിയാഴ്ച ഉച്ചവരെയായിരുന്നു പ്രദർശനം. വനിതാസമാജം ഭാരവാഹികളായ ഇന്ദിരാ സോമസുന്ദരൻ, ജയശ്രീ രവികുമാർ, സുഗന്ധി വാസു, നിർമല നായക്കത്ത്, ഉഷാ ശശികുമാർ, പദ്മിനി ദിവാകരൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

Jan oushadi

Comments are closed.