mehandi banner desktop

ചാവക്കാട് മിനി വാഗമൺ മാലിന്യമുക്തമാക്കി

fairy tale

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ്‌  ചാവക്കാട് നഗര സഭയും സംയുക്തമായി  മിനി വാഗമൺ എന്നറിയപ്പെടുന്ന ചാവക്കാട്  പുത്തൻകടപ്പുറം ബീച്ച് മാലിന്യമുക്തമാക്കി.  വിനോദസഞ്ചാരികളും സന്ദർശകരും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ,  ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ കുന്നുകൂടി മലിനമായ പ്രദേശമാണ്, ഞായറാഴ്ച്ച രാവിലെ 8 മുതൽ 11.30 വരെ നീണ്ട  മാസ് ക്ലീനിങ്ങിലൂടെ വൃത്തിയാക്കിയത്.ചാവക്കാട് മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്  ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യതീന്ദ്രദാസ് അധ്യക്ഷത വഹിച്ചു.നഗരസഭ മുൻ ചെയർപേർസൺ ഷീജ പ്രശാന്ത്, ചാവക്കാട് സൈക്കിൾ ക്ലബ്‌ സെക്രട്ടറി അബ്ദുൽ കലാം, പ്രസിഡന്റ്‌ മെഹത്താഫ്, ക്ലബ്‌ എക്സിക്യൂട്ടീവ് അംഗം സിയാ ചാവക്കാട്, മുൻ കൗൺസിലർ ഷാനവാസ്‌, നഗരസഭ ജീവനക്കാർ തുടങ്ങിയവർ ക്ലീനിങ്ങിൽ പങ്കാളികളായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ എച്ച് സലാം സ്വാഗതവും വാർഡ് കൗൺസിലർ സന്തോഷ്‌ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.