mehandi banner desktop

ശ്മശാനം അടച്ചുപൂട്ടി – പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

fairy tale

എടക്കര : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ആധുനിക വാതക ശ്മശാനം അകാരണമായി അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി. ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെമ്പർ വി. എ ഷംസുദ്ദീൻ, സിപിഎം പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എ. വഹാബ്, സിപിഎം പുന്നയൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ഫസലുദ്ദീൻ, സിപിഐ പുന്നയൂർ ലോക്കൽ കമ്മിറ്റി അംഗം എ.കെ. വിജയൻ, എൽഡിഎഫ് പാർലമെന്ററി കമ്മിറ്റി ലീഡർ ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. എടക്കര യുവധാര പരിസരത്തുനിന്ന് ആരംഭിച്ച നോർത്ത് മേഖല റാലിക്ക് വി.കെ. ഇർഷാദ്, പി.എ. മൻസൂർ, ഷൈബ ദിനേശൻ, ഫൗസിയ ഹാഷിം, സുഹറ ബക്കർ, സെലീന നാസർ, എ. എം. ഹംസക്കുട്ടി എന്നിവർ നേതൃത്വം നൽകി. എടക്കര വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച സൗത്ത് മേഖല റാലിക്ക് കെ.വി. അബ്ദുൽ കരീം, കെ.കെ.മജീദ്, രമണി സുരേന്ദ്രൻ. ഷൈമജ നസീർ, ഷഫീന മുനീർ എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.