ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സംഭാരം വിതരണം നടത്തി

ചാവക്കാട്: മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗും വനിതാ വിംഗും സംയുക്തമായി ‘തണ്ണീർ പന്തൽ’ (സംഭാര വിതരണം) നടത്തി. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വസന്തം കോർണറിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 10.30 ന് നടത്തിയ സംഭാര വിതരണം കെ വി വി ഇ എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി എം എ ജന. സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡണ്ട് ഷഹീർ മഹാരാജ്, സെക്രട്ടറി ജെഫിൻ ജോണി, വനിതാ വിംഗ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർപേഴ്സൺ കെ. രാജശ്രീ, യൂണിറ്റ് പ്രസിഡണ്ട് ഫാദിയ ഷഹീർ, സെക്രട്ടറി റസിയ ഷാഹുൽ, ട്രഷറർ രതിരാജൻ, സി എം എ ട്രഷറർ കെ കെ സേതുമാധവൻ, വൈസ് പ്രസിഡന്റ് കെ എൻ സുധീർ, സെക്രട്ടറി മാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ, സെക്രട്ടറി യേറ്റ് മെമ്പർ ആർ എസ് ഹമീദ് എന്നിവർ നേതൃത്വം നൽകി


Comments are closed.