ചൂടിന് ആശ്വാസമേകി വട്ടേക്കാട് സിപിഎമ്മിന്റെ തണ്ണീർ പന്തൽ

ചാവക്കാട്: കഠിനമായ വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. എൽ.സി സെക്രട്ടറി ലത്തീഫ്, വട്ടേക്കാട് ജുമാത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.കെ ജമാലിന് സംഭാരം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അറക്കൽ ഹംസ സ്വാഗതം ആശംസിച്ചു.കടപ്പുറം എൽ.സി പ്രതിനിധികളായ മെഹ്‌റൂഫ്, മുസ്തഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. ചുട്ടുപൊള്ളുന്ന വേനലിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് തണ്ണീർ പന്തൽ ഒരുക്കിയിട്ടുള്ളത്.


Comments are closed.