പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മാറാപ്പിന്റെ അയ്യൂബിന്റെ മകളും പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പപി സിദ്ദിഖ് പറഞ്ഞു. യുവതിയുടെ ഭർത്താവായ മുഹമ്മദിനെ സംഭവത്തിന് ശേഷം കാണാനില്ല.ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും നാലുമാസം പ്രായമുള്ള കുട്ടിയുണ്ട് . നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മണലിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലിൽ മുറിവകളുണ്ട്.


Comments are closed.