mehandi banner desktop

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

fairy tale

ചമ്മനൂർ: വിദ്യാർത്ഥികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമൽ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഠനത്തോടൊപ്പം തന്നെ കായിക വിനോദങ്ങൾക്കും തുല്യ പ്രാധാന്യം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ഈ നവീകരണത്തിലൂടെ സമീപ പ്രദേശത്തെ മികച്ച കായിക കേന്ദ്രങ്ങളിലൊന്നായി അമൽ സ്കൂൾ ഗ്രൗണ്ട് മാറുമെന്നും, ചെയർമാർ അലി പഷ്ണത്തയിൽ, പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗ്രൗണ്ട് വിദ്യാർത്ഥികൾക്കായി തുറന്നു നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്മിനിസ്റ്റ്ട്രേറ്റർ ഡോ.ഹരിദയാൽ അറിയിച്ചു. കായിക പ്രേമികളായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആവേശമാണ് ഈ വാർത്ത പകരുന്നത്.

planet fashion

Comments are closed.