mehandi banner desktop

ശക്തമായ ഇടിമിന്നൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു

fairy tale

ഒരുമനയൂർ: ശക്തമായ ഇടിമിന്നൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു.   കഴുത്താക്കൽ പ്രവർത്തിച്ചുവന്നിരുന്ന കായൽലോരം എന്ന റസ്റ്റോറന്റാണ് ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഇടിമിന്നലിൽ കത്തി നശിച്ചത്. പുലർച്ചെ 3. 30 ന് ആണ് സംഭവം. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സ്പാർക്കിങ്ടി ആണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തിൽ റസ്റ്റോറന്റ് പൂർണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് റസ്റ്റോറന്റ് കത്തുന്നതായി കണ്ടത്. റസ്റ്റോറന്റിന്റെ മുകൾ ഭാഗം ഓലകൊണ്ട് മേഞ്ഞതായിരുന്നു.  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിലാണ്.സമീപത്തെ കെട്ടിടത്തിന്റെ ജനൽ ചില്ലകളുംതകർന്നിട്ടുണ്ട്.വാർഡ് മെമ്പർ നഷറ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണയിച്ചത്. ഏകദേശം 25 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി റസ്റ്റോറന്റ് നടത്തിപ്പുകാർ പറഞ്ഞു.

planet fashion

Comments are closed.