mehandi banner desktop
Chavakkad online

പാചക വാതക വിലവർദ്ധന ഗ്യാസ് സിലിണ്ടറിന് റീത്ത് സമർപ്പിച്ച് പ്രതിഷേധം

Ft

ഗുരുവായൂർ : പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആന്റ്റ സ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധധർണ്ണ ഗ്യാസ് സിലിണ്ടറിന് റീത്ത് സമർപ്പിച്ച് കൊണ്ട് തുടക്കം കുറിച്ചു. കെ.എച്ച്.ആർ.എ. സംസ്ഥാന കമ്മിറ്റി അംഗം പ്രേമരാജ് ചൂണ്ടലാത്ത് ഉൽഘാടനം ചെയ്തു. ഗുരുവായൂർ യൂണിറ്റ് പ്രസിഡൻ്റും ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, ട്രഷറർ എൻ. കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, നിഥിഷ, ഒ.കെ. നാരായണൻ നായർ, ആർ. എ.ഷാഫി, എം എം സന്തോഷ്, എൻ പി അഷറഫ്, രാജേഷ് ഗോകുലം, സിജോ കണ്ടാണ്ണശ്ശേരി, ചന്ദ്രബാബു, വിജു തിരുവത്ര, സൂരജ് ബാബു, അമൽ ലോകനാഥ്, മാസ്സ് മനോജ്, സിദ്ധിഖ് അൽ അമീൻ, ഷാജി നാട്ടു രുചി, ബിനു താമരയൂർ തുടങ്ങിയവർ നേതൃത്വം നൽകി. മെയ് 6ന് ബുധനാഴ്ചകെ എച്ച് ആർ എ ആഹ്വാനം ചെയ്ത കടയടപ്പ് സമരത്തിൽ ഗുരുവായൂർ യൂണിറ്റിന്റെ പൂർണ്ണ പിന്തുണ നേതൃത്വം അറിയിച്ചു.

Jan oushadi

Comments are closed.