mehandi banner desktop
Chavakkad online

സി പി ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

Ft

പെരുമ്പടപ്പ് : പ്രവാസി എഴുത്തുകാരൻ സി പി ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരൻ റഫീക്ക്‌ പട്ടേരി കവി പ്രിയൻ പോർക്കുളത്തിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. വി ആർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഫർ മാറാക്കര വിശിഷ്ടാതിഥിയായി. ഹക്കീം വെളിയത്ത് പുസ്തകം പരിചയം നടത്തി. എ കെ സുബൈർ, സൈഫുദ്ദീൻ, അയിരൂർ സുബ്രഹ്മണ്യൻ, ഗുൽ മുഹമ്മദ്, ജലീൽ കുന്നനയിൽ, റസാക്ക് വന്നേരി എന്നിവർ പ്രസംഗിച്ചു. റംഷാദ് സൈബർ മിഡിയ സ്വാഗതവും. സി പി ജാഷിർ മറുപടി പ്രസംഗവും നടത്തി

Jan oushadi

Comments are closed.