mehandi banner desktop

കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു

fairy tale

ചാവക്കാട് : ബ്ലാങ്ങാട് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ മുഹമ്മദ്‌ ഇജാസ് ആണ് മരിച്ചത്. ഇന്ന് വ്യാഴം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ മൂന്നു പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇജാസ് തിരയിൽ പെടുകയായിരുന്നു. പിന്നീട് ഒരു മണിക്കൂറിനു ശേഷം കാണാതായ സ്ഥലത്തുനിന്നും 50 മീറ്റർ തെക്കുമാറി കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ കടലിൽ ചാടി എടുക്കുകയായിരുന്നു. ഉടൻ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരുമനയൂർ ഇസ്ലാമിക്ക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്‌ ഇജാസ്. മാതാവ് തസ്‌നി. സഹോദരങ്ങൾ: ഇജിലാൽ, ഇസ്തിയാക്.

planet fashion

Comments are closed.