ലോങ് ബെൽ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

പാവറട്ടി : പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവിൽ എഴുതിയ ‘ലോങ് ബെൽ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. ജോർജ് മേനാച്ചേരി ക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ഡിറ്റോ കൂള, ഡോ. കുര്യാസ് കുമ്പളക്കുഴി, ബേബി മൂക്കൻ, പ്രൊഫ. വി.എ. വർഗീസ്, ഡോ. ചെറിയാൻ കുനിയൻതോടത്ത്, കെ കെ രാമചന്ദ്ര പുലവർ എന്നിവർ പ്രസംഗിച്ചു .


Comments are closed.