ചാവക്കാട് നഗരസഭയിലെ ശുചീകരണ തൊഴിലാളി കെ.പി. പ്രമീളയ്ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ നീണ്ട 19 വർഷക്കാലം ശുചീകരണ തൊഴിലാളിയായി മാതൃകാപരമായ സേവനം അനുഷ്ഠിച്ച കെ.പി. പ്രമീളയ്ക്ക് ചാവക്കാട് മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) യാത്രയയപ്പ് നൽകി ആദരിച്ചു.

യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ചാവക്കാട് ഏര്യാ പ്രസിഡന്റ് കെ.എം. അലി നിർവ്വഹിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി കെ.വി. വസന്ത് അധ്യക്ഷത വഹിച്ചു.
വർഷങ്ങളായി നഗരസഭയുടെ ശുചിത്വ പരിപാലനത്തിൽ നൽകിയ വിലയേറിയ സംഭാവനകളെയും പ്രമീളയുടെ സേവന സന്നദ്ധതയെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. കോഡിനേഷൻ കൺവീനർ കെ.സി. സുനിൽ, യൂണിയൻ പ്രസിഡന്റ് എ.വി. പ്രസന്ന, ട്രഷറർ ദീപ്തി ഫ്രാങ്കോ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Comments are closed.