mehandi banner desktop
Chavakkad online

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ കുടുംബ കൂട്ടായ്മ പതാക ദിനം ആഘോഷിച്ചു

Ft

പുന്നയൂർക്കുളം: തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ ഫൊറോന കേന്ദ്രസമിതികളുടെ നേതൃത്വത്തിൽ നടത്തുന്ന പതാക ദിനാഘോഷം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഭക്തിപൂർവ്വം കൊണ്ടാടി.ഫൊറോന പ്രൊമോട്ടർ ഫാ. ഗ്ലാഡിൻ വട്ടക്കുഴി പതാക ഉയർത്തുകയും സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഫൊറോന കൺവീനർ തോമസ് ചിറമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വി. ജെ. എൽഗറോസ്, സി. ജെ. ആന്റലി മരിയ എന്നിവർക്ക് ഡീക്കൻ പ്രിൻസ് കിളിയാമ്പറയിൽ ഉപഹാരങ്ങൾ കൈമാറി.കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് അതിരൂപത ഭാരവാഹി അന്ന ബാബു, ഫൊറോന സെക്രട്ടറി ലോറൻസ് നീലങ്കാവിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആറ്റുപുറം പള്ളി ട്രസ്റ്റി സി. എ. ബോസ്, കേന്ദ്ര സമിതി കൺവീനർ പി. ഐ. ആന്റോ, ജ്യോതീഷ് ബാബു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഇടവകാംഗങ്ങളും കുടുംബ കൂട്ടായ്മ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Jan oushadi

Comments are closed.