തിരുവത്രകുമാർ എ.യു.പി സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു; എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ വാട്ടർ ഫിൽറ്റർ സംവിധാനം സ്ഥാപിച്ചു. 2025-26 അധ്യയന വർഷത്തെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള വാട്ടർ ഫിൽറ്റർ സ്കൂളിൽ സജ്ജീകരിച്ചത്. എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും ശുചിത്വത്തിനും മുൻഗണന നൽകിക്കൊണ്ട് പി.ടി.എ കമ്മിറ്റി നടപ്പിലാക്കിയ ഈ പദ്ധതി മാതൃകാപരമാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പി.ടി.എകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റസീന ഫൈസൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസീസ് മാടമ്പി ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം ടി.ജെ ഹനീഫ നന്ദി രേഖപ്പെടുത്തി.


Comments are closed.