മന്ദലാംകുന്ന് ജി.എഫ്.യു.പിസ്കൂൾ തീരദേശത്തിന്റെ അഭിമാനം – എൻ കെ അക്ബർ എം.എൽ.എ

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ തീരദേശത്തിന്റെ അഭിമാനമാണെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് ഉപ ജില്ല – പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ച് സാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി ആരംഭിച്ച സ്കൂൾ ബാൻഡ് ടീമിന്റെ ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു.പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും പ്രസിഡന്റ് നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു മുഖ്യ അതിഥിയായി. പുന്നയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുബീന സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ പാലക്കൽ, പഞ്ചായത്ത് അംഗങ്ങളായ ടി.എ അയിഷ, ബൽക്കീസ് ഖാലിദ്, ഷഹന ശിഹാബ്, ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു, ബി.പി.സി എം.ടി സംഗീത, സി.ആർ.സി കോഡിനേറ്റർ ജ്യോത്സന, ഒ.എസ്.എ പ്രസിഡന്റ് കെ.കെ ഷുക്കൂർ, പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയർപേഴ്സൺ റസിയ ഫിറോസ്, മദർ പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ജിസ്ന ലത്തീഫ്, എസ്.എം.സി വൈസ് ചെയർമാൻ വി.എച്ച് റബിയത്ത് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് പ്രതിനിധി സിൻസി ടീച്ചർ നന്ദിയും പറഞ്ഞു. പുതിയതായി അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് സൗഹൃദം മന്ദലാംകുന്ന് നൽകിയ ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.


Comments are closed.