ഗൃഹനാഥനെ കെട്ടിയിട്ട് 41 പവൻ കവർന്നു

തൃശ്ശൂർ: ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു.ചെറുവാറ വീട്ടിൽ bസോമശേഖര(72)ന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് അകത്തു കടന്നത്. അകത്തു കടന്ന മോഷ്ടാക്കൾ തോമ ശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന നാട്ടുകാരെ സോമാ ശേഖരൻ വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി എസ് എച്ച് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.


Comments are closed.