പ്രീ സ്കൂൾ വിദ്യാർത്ഥികൾക്ക് വരവേൽപ്പ്

ചാവക്കാട് : ഒരുമനയൂർ നാഷ്ണൽ ഹുദാ സെൻട്രൽ സ്കൂളിൽ പ്രീ സ്കൂൾ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് നൽകി.ചടങ്ങിൽ സ്കൂൾ മാനേജർ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ പി. എ ബഷീർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സന്ധ്യ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ എന്നിവർ ആശംസകളും അർപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മേനേജർ ഡേവിസ് ജെയ്കബ്, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് അഹമദ് ഷഹാബ് എന്നിവർവിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. പ്രീ സ്കൂൾ എച്ച് ഒ ഡിഷാജിത നന്ദി അർപ്പിച്ചു.


Comments are closed.