mehandi banner desktop
Chavakkad online

ചാവക്കാട് രാജാ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

Ft

ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് രാജാ സ്കൂളിൽ സയൻസ് ഡിപ്പാർട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ.ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി പ്രമേയമാക്കിയുള്ള ആകർഷകമായ പോസ്റ്റർ പ്രദർശനം, പ്ലക്കാർഡ് ഷോ എന്നിവ നടന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ പ്രച്ഛന്നവേഷ പ്രദർശനവും, പ്രകൃതി ചൂഷണത്തിനെതിരെയുള്ള സന്ദേശം കൈമാറിയ ‘മൈം’ (നിശബ്ദ നാടകം) എന്നിവയും ഏറെ ശ്രദ്ധേയമായി. തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഉദ്ബോധന പ്രഭാഷണങ്ങളും നടന്നു.സ്കൂൾ പ്രിൻസിപ്പൽ ഷമീം ബാവ ക്യാമ്പസിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.സയൻസ് ഡിപ്പാർട്ട്മെൻ്റിലെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.