mehandi banner desktop

അശോകപുരം നാരായണൻ സ്മാരക മാധ്യമ അവാർഡ് ഫാറൂഖ് വെളിയങ്കോടിന്

fairy tale

വെളിയങ്കോട് : മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ ഓർമ്മക്കായി അശോകപുരം നാരായണൻ ഫൗണ്ടേഷനും കെ.ജെ.യു. ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം യൂണിറ്റ് എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി. നെൽകർഷകരുടെ കണ്ണീരും ദുരിതവും വിവരിച്ച് കേരളത്തിലെ ഏറ്റവും വലിയ നെല്ലറകളിൽ ഒന്നായ പൊന്നാനി കോൾ പടവ് സംബന്ധിച്ചു ‘പൊന്നാനി നെല്ലറയ്ക്ക് എന്തുപറ്റി?’ എന്ന തലക്കെട്ടിൽ അഞ്ച് ദിവസങ്ങളിലായി മാതൃഭൂമി മലപ്പുറം എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയാണ് അവാർഡിന് അർഹമാക്കിയത്. 10,001 രൂപയും ശിലാഫലകവും മംഗളപത്രവും അടങ്ങുന്ന അവാർഡ് ജൂലായ്‌ മാസം ആദ്യവാരം ആലുവയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ എം.പി. ജോസഫും കൺവീനർ ബേബി കരുവേലിലും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2009 നവംബർ മുതൽ മാതൃഭൂമി എരമംഗലം ലേഖകനായ ഫാറൂഖ് വെളിയങ്കോട് പ്രവർത്തിക്കുന്നു. ഇതിനോടകം കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെത് ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനം സാധ്യമാക്കുന്ന നിരവധി വാർത്ത പരമ്പരകൾ ‘മാതൃഭൂമി’ യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ വിദ്യാഭ്യാസ വാർത്തകളും പ്രത്യേക പൊളിറ്റിക്കൽ സ്റ്റോറികളും ചെയ്തിട്ടുണ്ട്. എം.എ. ഹംസ സ്മാരക പ്രത്യേക മാധ്യമ പുരസ്‌കാരം (2015), മെഡ് എക്‌സ്‌പോ മീഡിയ അവാർഡ് (2018), മാറഞ്ചേരി ഫെസ്റ്റ് മീഡിയ അവാർഡ് (2019), പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരം (2019), അക്ഷരദീരം മീഡിയ അവാർഡ് (2021), ലൈവ് ടിവി കേരള മീഡിയ അവാർഡ് (2022), എ.കെ.എസ്.ടി.യു. ഭദ്രം വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം (2022), പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരം (2025) തുടങ്ങിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ ഐഐടി മദ്രാസിലും 2018 ൽ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നോവിലും നടന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ സോഷ്യൽ ഓർഗനൈസേഷൻ ആൻഡ് മീഡിയ സെമിനാറിൽ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. വന്നേരിനാട് പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി. കെ.ജെ.യു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ: ഇ.എം. യസി. മകൻ: ഫർഹാൻ ഫാറൂഖ് (ആറാം ക്ലാസ്സ് വിദ്യാർത്ഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെളിയങ്കോട്). ആലുവയിൽ നടന്ന വാർത്താസമ്മേളനത്തിൽകെ.ജെ.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, മേഖല സെക്രട്ടറി എം.പി. നിത്യൻ എന്നിവരും പങ്കെടുത്തു.

planet fashion

Comments are closed.