
ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചിലേറ്റുന്ന കായികപ്രേമികൾക്കായി ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ കാർണിവൽ സംഘടിപ്പിക്കുന്നു. ഡി ജെ വൈബ് എന്ന പേരിട്ടിരിക്കുന്ന ഈ സംഗീത-കായിക വിരുന്ന് നാളെ വ്യാഴം വൈകുന്നേരം 5:00 മണിക്ക് ചാവക്കാട് ബസ് സ്റ്റാൻഡ് ചത്വരത്തിൽ നടക്കും.

പരിപാടിയിലേക്ക് എത്തുന്ന ഫുട്ബോൾ ആരാധകർ അവരവരുടെ പ്രിയപ്പെട്ട ക്ലബുകളുടെയോ രാജ്യങ്ങളുടെയോ ജേഴ്സിയും കൊടികളുമണിഞ്ഞ് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ ഫുട്ബോൾ പ്രേമികളെ ഒരുമിച്ച് ചേർക്കുന്ന ഈ പരിപാടി നഗരത്തിന് ഒരു വേറിട്ട ദൃശ്യ-ശ്രാവ്യ വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക നേതൃത്വത്തിൽ നടക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി നഗരസഭാ അധികൃതർ.

Comments are closed.