mehandi banner desktop
Chavakkad online

ഗുരുവായൂരിൽ തൂഫാൻ ഗോൾ കിക്ക്

Ft

ഗുരുവായൂർ : നാടിനെ കവർന്ന് തിന്നുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ കാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറേ  നടയിൽ തൂഫാൻ ഗോൾ കിക്ക് സംഘടിപ്പിച്ചു. ഫുട്ബോൾ ആണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ് ഉദ്ഘാടനം ചെയ്തു. തൂഫാൻ ഗോൾ ക്യാമ്പയിനിൽ പങ്കെടുത്തവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.  മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്  കെ കെ രഞ്ജിത്ത്  അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എ. കെ ഷൈമിൽ, പി കെ ഷനാജ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ മനീഷ് നീലിമന, ആനന്ദ് രാമകൃഷ്ണൻ, അനിൽകുമാർ ചാമുണ്ടെശ്വരി, രാകേഷ് നെൻമിനി, കൃഷ്ണകുമാർ, അതുൽ ദാസ്, വിപിൻ വലെങ്കര, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.