mehandi banner desktop

സമുദ്രസംരക്ഷണ സന്ദേശവുമായി ചെറായി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ; പെരിയമ്പലം ബീച്ചിൽ ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി

fairy tale

പുന്നയൂർക്കുളം: ലോക സമുദ്ര വാരാചരണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങളും അധ്യാപകരും ചേർന്ന് പെരിയമ്പലം ബീച്ചിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശുചീകരണവും നടത്തി. സമുദ്രം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും ബാനറുകളുമായിട്ടാണ് വിദ്യാർത്ഥികളും അധ്യാപകരും തീരദേശത്ത് എത്തിയത്.​കടൽത്തീരം പൂർണ്ണമായും ശുചീകരിച്ച വിദ്യാർത്ഥികൾ, അവിടെനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി സുരക്ഷിതമായി മാറ്റി. തുടർന്ന് തീരസംരക്ഷണത്തിന്റെ ഭാഗമായി കടൽത്തീരത്ത് അരയാൽ, ബദാം, മാവ്, പ്ലാവ്, മഞ്ചാടി, പുന്ന, പരുത്തി, കണിക്കൊന്ന തുടങ്ങിയ വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മത്സ്യബന്ധനം, കടൽത്തീര സംരക്ഷണം, കടലാമ സംരക്ഷണം, കടലിലെ ജൈവവൈവിധ്യം, സമുദ്രങ്ങൾ കാലാവസ്ഥയിൽ വഹിക്കുന്ന പങ്ക് എന്നിവയെപ്പറ്റി വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ്സും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.​സമുദ്ര വാരാചരണ പരിപാടിയുടെ ഉദ്ഘാടനം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസൻ തളികശ്ശേരി നിർവ്വഹിച്ചു. ചടങ്ങിൽ അദ്ദേഹം തന്റെ കടലറിവുകൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. ആബിദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേനാ ജില്ലാ കോർഡിനേറ്റർ എൻ.ജെ ജെയിംസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.​പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി. ധർമ്മൻ, ഗ്രാമപഞ്ചായത്തംഗം സീന സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്ക്കർ, എസ്.എം.സി. (എസ്.എസ്.ജി.) ചെയർമാൻ റാണാ പ്രതാപ്, സ്കൂൾ പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത്, അധ്യാപിക മീന പോൾ, സ്കൂൾ സ്റ്റാഫ് അംഗം കെ.ഒ. സിനി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹരിത ക്ലബ്ബംഗങ്ങളായ നിവേദ് കൃഷ്ണ, പി.ബി. അദ്വൈത്, സി.വി. അനഹ്, കെ.എസ്. വേധിക, കെ.കെ. അനയ്കൃഷ്ണ, മുഹമ്മദ് സയാൻ, ആദിദേവ്, അദ്വിക്, എം.ബി. അനയ്കൃഷ്ണ, ശ്രീശാന്ത്, കെ.എസ്. ദേവിക, കെ.ജി. ഗാംഗേയ, കെ.ജി. സ്വസ്തി, പി.എ. അമൻ, അജ്മൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

planet fashion

Comments are closed.