mehandi banner desktop

കെഎസ്ആർടിസി സൗജന്യ യാത്ര: യുഡിഎഫ് പുന്നയൂർ കമ്മിറ്റി സ്വീകരണം നൽകി

fairy tale

പുന്നയൂർ: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രക്ക് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ വെച്ചായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തിയ ബസിലെ യാത്രക്കാർക്ക് യു.ഡി.എഫ് പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ ഷുക്കൂർ, കൺവീനർ പി.എ നസീർ, പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.പി രാജേന്ദ്രൻ, മെമ്പർമാരായ സലീം ആച്ചപ്പുള്ളി, അബ്ദുൽ സലീം കുന്നമ്പത്ത്, ഷാനിഫ്, സി.വി സുരേന്ദ്രൻ മരക്കാൻ, സി മുഹമ്മദലി, ശശി പഞ്ചവടി, റാഷ് മുനീർ, ജലീൽ കാര്യാടത്ത്, ഇർഷാദ് പള്ളത്ത്, നജീബ് അകലാട്, റാഫി അവിയൂർ, ഖാലിദ് നാലാംകല്ല് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

planet fashion

Comments are closed.