mehandi banner desktop

പകർച്ചവ്യാധി ഭീഷണി: ഗുരുവായൂരിലെ വലിയ തോടും ചെറിയ തോടും അടിയന്തിരമായി വൃത്തിയാക്കണം – നൗഷാദ് അഹമ്മു

fairy tale

ഗുരുവായൂർ: നഗരസഭാ പരിധിയിലെ വലിയ തോട്, ചെറിയ തോട് എന്നിവ അടിയന്തിരമായി വൃത്തിയാക്കി പകർച്ചവ്യാധി സാധ്യതകൾ ഇല്ലാതാക്കാൻ നഗരസഭ അധികൃതർ മുൻകൈ എടുക്കണമെന്ന് വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു ആവശ്യപ്പെട്ടു. തൃശൂർ ജില്ലയിലടക്കം ഷിഗെല്ല (Shigella) രോഗബാധയെത്തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും, നിപ പോലുള്ള മാരക രോഗങ്ങൾ പടരാതിരിക്കാനും കടുത്ത മുൻകരുതലുകൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

planet fashion

നിലവിൽ ഈ തോടുകളും കാനകളും കടുത്ത രീതിയിൽ മലിനീകരിക്കപ്പെട്ട്, തികച്ചും വൃത്തിഹീനമായ അവസ്ഥയിലാണ് കിടക്കുന്നത്. ജലസ്രോതസ്സുകൾ ഇത്തരത്തിൽ മലിനമാകുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.  നഗരസഭ അധികൃതർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർഡിലെ ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയുയർത്തുന്ന ഈ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയ്ക്ക് കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട്  ആരോഗ്യവകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകുമെന്നും കൗൺസിലർ നൗഷാദ് അഹമ്മു അറിയിച്ചു.

Comments are closed.