mehandi banner desktop
Chavakkad online

ചെറായി ഗവൺമെന്റ് യു.പി.സ്കൂളിൽ ബാലാ വേലാ വിരുദ്ധ വാരാചരണം നടത്തി

Ft

പുന്നയൂർക്കുളം : ചെറായി ഗവൺമെന്റ് യു.പി.സ്കൂളിൽ ബാല വേലാ വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ബാലവേല, റോഡ് സുരക്ഷ, സൈബർ സുരക്ഷ, ലഹരി എന്നിവയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.  ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സ്നേഹ് മോഹൻ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ടി.എം. ജിതിൻ, കോൺസ്റ്റബിൾ റോഷൻ,   പ്രധാനാധ്യാപകൻ കെ. എൽ. മനോഹിത്, സ്റ്റാഫ് സെക്രട്ടറി മീന പോൾ, പി. എ. ശോഭാ ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.ഫോട്ടോAnti Child labour campigne cheraiചെറായി ഗവ.യു.പി.സ്കൂളിൽ ബാല വേലാ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസിനു  ശേഷം ഗ്രാമ പഞ്ചായത്തംഗം ശോഭാ പ്രേമൻ, ഹെഡ് കോൺസ്റ്റബിൾ ടി.എം. ജിതിൻ , പ്രധാനാധ്യാപകൻ കെ.എൽ മനോഹിത് , പി.ടി.എ.പ്രസിഡന്റ് സ്നേഹ് മോഹൻ തുടങ്ങിയവർ വിദ്യാർത്ഥികളോടൊപ്പം

Jan oushadi

Comments are closed.