mehandi banner desktop
Chavakkad online

വിദ്യഭ്യാസ അവാർഡ് ദാനവും ജഴ്സി വിതരണവും നടത്തി

Ft

പുന്നയൂർ : കെ കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ കുടുംബത്തിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. ജഴ്സി വിതരണവും നടന്നു.ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിജയി കൾക്കുള്ള വിദ്യഭ്യാസ പുരസ്കാര വിതരണംയൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണനും ജഴ്സി വിതരണം അഖിലേന്ത്യാ റഫറി പാനൽ അംഗം ഫഹദ് യൂസഫും നിർവ്വഹിച്ചു.പുന്നയൂർ മണ്ഡലം കോൺ ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ മുജീബ് അകലാട്,  ഷാഹുൽ ഹമീദ് കറുത്താക്ക. യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് റാഷ് മുനീർ, വൈസ് പ്രസിഡണ്ട് പ്രജോഷ് പ്രതാപൻ, ഫൗണ്ടേഷൻ ജി.സി.സി. കമ്മറ്റി പ്രസിഡണ്ട് കെ. എച്ച്  നൗഷാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി. എച്ച്. ഷാജി, ഫഅദ് അകലാട്, ഷിഹാബ് പുളിക്കൽ, ഹസ്റത്ത് മേത്തി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എം. കെ. വക്കാസ്. മുഹമ്മദ് ഷഹാസ്, ഫയബ്ഫക്രുദ്ധീൻ, വസീം ഷാജി, മുഹമ്മതദ് ഷഹ്സാദ്,  സിയാഉൽ ഹഖ്, ഫാത്തിമ്മ ഷാസ്മിൻ, ലിയാന സക്കരിയ, യൂസുഫ് മനാഫ്, മുസമ്മിൽ സലാം എന്നിവർ  നേതൃത്വം നൽകി. മുഹമ്മദ് ശംറൂദ് സ്വാഗതവും ഷഹീർ പടിഞാറയിൽ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.