mehandi banner desktop
Chavakkad online

ഊട്ടു തിരുന്നാൾ ആഘോഷിച്ചു

Ft

പുന്നയൂർകുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുന്നാൾ ആഘോഷിച്ചു, തിരുന്നാൾ ദിവ്യ ബലിക്ക് ഫാ. സജിൻ തളിയൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ ജിബിൻ താഴെകാടൻ സന്ദേശം നൽകി. വികാരി ഫാ റിജോ വിതയത്തിൽ, ഡീക്കൻ പ്രിൻസ് കിളിയാമ്പ്രയിൽ എന്നിവർ സഹകാർമ്മികരായി.തിരുകർമ്മങ്ങൾക്ക് ശേഷം കപ്പേളയിലേക്ക് പ്രദക്ഷണവും, ലദീ ഞ്, നേർച്ച ഭക്ഷണം വെഞ്ചിരിപ്പ്, പള്ളിയിൽ തിരുശേഷിപ്പ് വണങ്ങൽ എന്നിവയോടെ നേർച്ച ഊട്ട് നടത്തി.തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ സി. കെ. അനൂപ്, പള്ളി ട്രസ്റ്റി മാരായ സി. വി. ജേക്ക ബ്, സി. എ. ബോസ്, എം. ആർ. ഷെജി, സബ് കമ്മിറ്റി കൺവീനർമാർ, ഇടവക സെക്രട്ടറി കെ. ജെ. ജീജോ, കുടുംബകൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ പി. ഐ. ആന്റോ, സെക്രട്ടറി കെ. കെ. ബെന്നി, യൂണിറ്റ്പ്രസിഡണ്ട്‌മാർ എന്നിവർ നേതൃത്വം നൽകി.  

Jan oushadi

Comments are closed.