mehandi banner desktop

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പുത്തൻ മാതൃക; പുത്തൻകടപ്പുറം സ്കൂളിൽ ‘പെൻബോക്സ്’ പദ്ധതിക്ക് തുടക്കമായി

fairy tale

ചാവക്കാട്: വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകുന്ന പേനകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ വേറിട്ടൊരു പദ്ധതിയുമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ. സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘പെൻബോക്സ്’ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക റംല നിർവ്വഹിച്ചു.ഉപയോഗത്തിന് ശേഷം മഷി തീർന്ന പേനകൾ പൊതുസ്ഥലങ്ങളിലോ വിദ്യാലയ മുറ്റത്തോ വലിച്ചെറിയാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ (പെൻബോക്സ്) നിക്ഷേപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന പേനകൾ പിന്നീട് റീസൈക്ലിംഗിനായി ഹരിതകർമ്മ സേനയ്ക്ക് കൈമാറും.ഉദ്ഘാടന ചടങ്ങിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹരിത ക്ലബ്ബ് കോ-ഓർഡിനേറ്റർ സയന ചായൂർ, എം കെ സലീം, എസ്. കെ പ്രിയ എന്നിവർ യോഗത്തിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി കുട്ടികളിൽ ചെറുപ്പകാലം മുതൽ തന്നെ അവബോധം വളർത്താൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് അധികൃതർ പഞ്ഞു.

planet fashion

Comments are closed.