അക്ഷരമുറ്റത്ത് മുഴങ്ങി ‘ലോങ്ങ് ബെൽ’; ക്ലാസ് റൂമിൽ പുസ്തക പ്രകാശനവുമായി മാഷും കുട്ടികളും

പാവറട്ടി : വിദ്യാലയ മുറ്റത്തെ വലിയ ബെല്ലടിയുടെ ശബ്ദം കുട്ടികൾക്ക് എന്നും കൗതുകവും ആവേശവുമാണ്. എന്നാൽ വായനാദിനത്തിൽ ഒരു വിദ്യാലയത്തിന്റെ ക്ലാസ് മുറിയിൽ മുഴങ്ങിയ ‘ലോങ്ങ് ബെൽ’ അക്ഷരസ്നേഹത്തിന്റെ അടയാളപ്പെടുത്തലായി മാറി. ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികളുടെ രചനകളോടൊപ്പം അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ വിദ്യാലയ കഥകളുടെ സമാഹാരം ‘ലോങ്ങ് ബെല്ലും’ പ്രകാശനം ചെയ്യപ്പെട്ടു.ദിവസവും അക്ഷരങ്ങൾ പകർന്നുനൽകുന്ന സ്വന്തം ക്ലാസ് റൂമിനെത്തന്നെയാണ് രചനകളുടെ പ്രകാശനവേദിയാക്കിയത്. കുട്ടികളുടെ ലോകത്തേക്ക് പുസ്തകത്തെ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് റൂം തന്നെ വേദിയാക്കാൻ തീരുമാനിച്ചത്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി. പി. പ്രിൻസി സ്വാഗതം ആശംസിച്ചു. മാനേജർ പ്രതിനിധി ഫാ. പ്രവീൺ പോൾ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. സെബി പാലമറ്റത്ത് CMI കുട്ടികളുടെ രചനകളുടെയും പുസ്തകത്തിന്റെയും പ്രകാശനവും നിർവ്വഹിച്ചു. അധ്യാപകരായ പ്രിൻസ് പോൾ, സിമി ജോസ്പോൾ, ഫ്രാൻസി ജോൺ, ജാസ്മിൻ തോമസ് എന്നിവർ പ്രസംഗിച്ചു.


Comments are closed.