mehandi banner desktop

എസ് ഡി പി ഐ 18-ാം സ്ഥാപക ദിനം: പുത്തൻകടപ്പുറത്ത് രക്തദാന ക്യാമ്പും ആദരിക്കൽ ചടങ്ങും

fairy tale

ചാവക്കാട്: എസ് ഡി പി ഐ പതിനെട്ടാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പുത്തൻകടപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ചടങ്ങ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ രക്തം ദാനം ചെയ്തുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.​പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ് കുന്നത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് ദിലീപ് അത്താണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുത്തൻകടപ്പുറം ബ്രാഞ്ച് സെക്രട്ടറി മൻസൂർ കൃതജ്ഞത രേഖപ്പെടുത്തി.​ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ വെച്ച്, ജലാലിയ്യ സയ്യിദുൽ ഉലമയിൽ നിന്ന് ‘സുയൂത്തി സനദ്’ കരസ്ഥമാക്കിയ ഹാഫിസ് അബ്ദുൽ റഹീമിനെ ഹിദായത്തുൽ ഇസ്ലാം മദ്രസ സദർ മുസ്തഫ ഉസ്താദ് പൊന്നാട അണിയിച്ച് ആദരിച്ചു.​പരിപാടിയിൽ പുത്തൻകടപ്പുറം ബ്രാഞ്ച് വൈസ് പ്രസിഡന്റ് അയ്യൂബ്, ബേബി റോഡ് ബ്രാഞ്ച് പ്രസിഡന്റ് റഫീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

planet fashion

Comments are closed.