mehandi banner desktop

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി

fairy tale

വാടാനപ്പള്ളി: ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി. വാടാനപ്പള്ളി സ്വദേശി നഫീൽ (20) ആണ് അക്രമത്തിന് ഇരയായത്.മുമ്പ് വാടാനപ്പള്ളി സെന്ററിലെ ജവഹർ തീയറ്ററിന് മുൻവശത്തുള്ള കൂൾ ഡ്രിങ്ക്സ് കടയിൽ ജോലി ചെയ്തിരുന്ന ആളാണ് നഫീൽ. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതാണ് അക്രമത്തിന് കാരണമായി കുടുംബം ആരോപിക്കുന്നത്.പ്രതികൾ നഫീലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഹെൽമറ്റ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് തലയിൽ അടിക്കുകയും ഗുരുതരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിന് തൊട്ടുമുമ്പ് നഫീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.പരിക്കേറ്റ നഫീൽ നിലവിൽ ചാവക്കാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൂൾ ഡ്രിങ്ക്സ് ഉടമയും മകനും ഉൾപ്പെടെ കണ്ടാൽ തിരിച്ചറിയാവുന്ന മറ്റ് ചിലർക്കെതിരെ വാടാനപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

planet fashion

Comments are closed.