mehandi banner desktop

മമ്മിയൂർ എൽ എഫ് സ്കൂളിൽ മേധ 2026′ മെറിറ്റ് ഡേ ആഘോഷിച്ചു

fairy tale

ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേ ആഘോഷം ‘മേധ 2026’ വിപുലമായ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിടുക്കികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.​പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ. റവ. ഫാ. ഡേവിസ് കണ്ണമ്പുഴ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസീസി പ്രൊവിൻസ് (തൃശ്ശൂർ) പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ഫോൺസി മരിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ചലച്ചിത്ര താരവുമായ രശ്മി സോമൻ മുഖ്യാതിഥിയായി പങ്കെടുത്ത് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക റവ. സി. കീർത്തന ജോസഫ് സ്വാഗതം ആശംസിച്ചു.​വാർഡ് കൗൺസിലർമാരായ റീന വിജയൻ, കെ. സി. സുനിൽ, ലോക്കൽ മാനേജർ റവ. സി. ഷൈൻ കൈതക്കോടൻ, പി.ടി.എ. പ്രസിഡന്റ് സി ജൈസൺ ജോർജ്ജ്. പ്രിൻസിപ്പൽ റവ. സി. റോസ്ന ജേക്കബ്, എം.പി.ടി.എ. പ്രതിനിധി എം ജെ ജൂഡിത്ത് , സ്റ്റാഫ് പ്രതിനിധി കെ. ബി. ലിജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പുരസ്കാര ജേതാക്കളുടെ മറുപടി പ്രസംഗത്തിന് ശേഷം പി.ടി.എ. വൈസ് പ്രസിഡന്റ് ശോഭി ഫ്രാൻസിസ് നന്ദി പ്രകാശിപ്പിച്ചു.

planet fashion

Comments are closed.