ഐ.സി.എ സ്‌കൂളിൽ വായനാവാരാഘോഷ സമാപനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപന സമ്മേളനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും ജൂൺ 25-ന് ആസാദ് ഹാളിൽ നടന്നു. “ടേണിംഗ് ദ ഫൈനൽ പേജ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ *പ്രശസ്ത കവി, ചെറുകഥാകൃത്ത്, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീ. ഫേബിയാസ് എം.വി* മുഖ്യാതിഥിയായി പങ്കെടുത്തു.അക്കാദമിക് കൺവീനർ ഡോ. എം. കെ സിദിഖ് നേതൃത്വം വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് യൂനസ് എം.കെ ആശംസകൾ നേർന്നു. വായനയുടെ പ്രാധാന്യവും സാഹിത്യത്തിന്റെ സാമൂഹിക പ്രസക്തിയും സംബന്ധിച്ച് മുഖ്യാതിഥി വിദ്യാർത്ഥികളുമായി സംവദിച്ചു.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപനമായാണ് പരിപാടി നടന്നത്.കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും നല്ല സംസ്കാരം വളർത്താനും ചിന്തകളെ ഉദ്ദീപിപ്പിക്കാനും പുസ്തകങ്ങൾക്ക് കഴിയുമെന്ന് ക്ലാസ് റൂം ലൈബ്രറികൾ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യാതിഥി സംസാരിച്ചുഅധ്യാപികമാരായ ബീന, ദിനിത എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. വായനാവാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിലും മത്സരങ്ങളിലുമുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തവും അവരുടെ നേട്ടങ്ങളും ചടങ്ങിൽ അനുമോദിച്ചു.


Comments are closed.