mehandi banner desktop

കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി തടഞ്ഞുനിർത്തി

fairy tale

കുന്നംകുളം: അക്കിക്കാവ് സെന്ററിൽ ഇന്ന് പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് (24) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ താഴത്തെ അക്കിക്കാവിലായിരുന്നു അപകടം.വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറി (കണ്ടെയ്നർ ലോറി) സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോയി. എന്നാൽ, തൊട്ടുപിന്നാലെ എത്തിയ മറ്റൊരു യാത്രക്കാരൻ ലോറിയെ പിന്തുടർന്ന് മറികടന്ന് തടഞ്ഞുനിർത്തുകയായിരുന്നു.അപകടത്തെത്തുടർന്ന് റോഡിൽ തലയടിച്ചുവീണ സുധീഷ്, രക്തം വാർന്ന നിലയിൽ അരമണിക്കൂറോളം റോഡിൽ കിടന്നതായാണ് വിവരം. പിന്നീട് ഈ വഴി വന്ന അന്യജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരാണ് കുന്നംകുളം പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ കുന്നംകുളം പോലീസ് സ്ഥലത്തെത്തി മറ്റൊരു ആംബുലൻസിൽ സുധീഷിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

planet fashion

Comments are closed.