mehandi banner desktop
Chavakkad online

വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി; കാലിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ft

ചാവക്കാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥിയെ കണ്ടക്ടർ തള്ളിയിട്ടതായി പരാതി. ചാവക്കാട് ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ജസീമിനാണ് (13) സംഭവത്തിൽ പരിക്കേറ്റത്. ഒരുമനയൂർ അറക്കൽ വീട്ടിൽ സഫീർ – റഷീദ ദമ്പതികളുടെ മകനാണ് ജസീം.

Jan oushadi

സ്കൂൾ വിട്ട് ചാ വക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാനായി വിദ്യാർത്ഥി ‘സെന്റ് ആന്റണി’ എന്ന സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുകയായിരുന്നു.

ഈ സമയം ബസിലുണ്ടായിരുന്ന കണ്ടക്ടർ കുട്ടിയെ തള്ളിമാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തള്ളലിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ മുഹമ്മദ് ജസീമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Comments are closed.