mehandi banner desktop
Chavakkad online

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു

Ft

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും ആദരവ് നൽകി. 29-ാം വാർഡ് കൗൺസിലർ . അഭിനി ശിവജി, ഹരിതകർമ്മസേന കൺവീനർ ബിന്ദു പ്രസാദ്, ജോയിന്റ് കൺവീനർ കെ.വി. സിന്ധു എന്നിവരെയാണ് സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ആദരിച്ചത്.നാടിന്റെ ശുചിത്വ പരിപാലനത്തിൽ ഹരിതകർമ്മസേന നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും, അതിന്റെ പ്രസക്തി കുട്ടികളിലേക്ക് എത്തിക്കുന്നതിനുമായാണ് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ സ്കൂൾ എച്ച്.എം. പി.കെ. റംല ടീച്ചർ, പി.ടി.എ. പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി എം.കെ. സലീം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Jan oushadi

Comments are closed.