mehandi banner desktop

ലഹരിക്കെതിരെ ജാഗ്രതയുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്

fairy tale

കമ്മിറ്റി; ‘തൂഫാൻ’ സ്ക്വാഡ് രൂപീകരിച്ചു​ചാവക്കാട്: ലഹരി എന്ന വിപത്തിനെതിരെ സർക്കാരിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാവക്കാട് അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി ജാഗ്രതാ സ്‌ക്വാഡ് രൂപീകരിച്ചു. പ്രദേശത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും വിപണനവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ജനകീയ പ്രതിരോധം തീർക്കുന്നത്.​കഴിഞ്ഞ ദിവസം അങ്ങാടിത്താഴം മഹല്ല് പരിധിയിൽ ലഹരി കച്ചവടം നടത്തിയിരുന്നവരെ ‘തൂഫാൻ’ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മഹല്ല് കമ്മിറ്റി പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്. സ്വന്തം മഹല്ലിനെ പൂർണ്ണമായും ഒരു ‘ലഹരിമുക്ത മഹല്ല്’ ആക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹല്ല് സെക്രട്ടറി നൗഷാദ് അഹമ്മു അറിയിച്ചു. ലഹരി വിപത്തിനെതിരെ പോലീസിനും അധികൃതർക്കും പൂർണ്ണ പിന്തുണ സ്ക്വാഡ് നൽകും.

planet fashion

Comments are closed.