വിജയികളെ ആദരിച്ച് ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റി

മന്നലാംകുന്ന്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനികളെ ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ചടങ്ങിൽ ഏരിയ പ്രസിഡന്റ് അബ്ദുസ്സമദ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ മിടുക്കികൾക്കുള്ള മൊമെന്റോകൾ ഐ. മുഹമ്മദ് അലി, കാരയിൽ അബൂബക്കർ, അബൂബക്കർ കാണാക്കോട്, അലി അകലാട് എന്നിവർ ചേർന്ന് വിതരണം ചെയ്തു.സെക്രട്ടറി എ.വി. റസാഖ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഏരിയ കൺവീനർ ലുബ്ന ബക്കർ നന്ദിപ്രകാശനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.



Comments are closed.