ഒരുമനയൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; ലോറി നിർത്താതെ പോയി

ചാവക്കാട്: ദേശീയപാത 66-ൽ ഒരുമനയൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപമുള്ള സർവീസ് റോഡിലായിരുന്നു അപകടം.ടാറുമായി പോയ ടാങ്കർ ലോറിയാണ് ബൈക്കിൽ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ ലോറി നിർത്താതെ ഓടിച്ചുപോയി. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ മുഖത്തിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.ചാവക്കാട്ടെ ഒരു കാർ ഷോപ്പിലെ ജീവനക്കാരനായ മണത്തല സ്വദേശിയാണ് പരിക്കേറ്റ യുവാവ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം വരുത്തിയ ടാങ്കർ ലോറി കണ്ടെത്തുന്നതിനായുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.



Comments are closed.