ശക്തമായ മഴയിൽ വീട് തകർന്നു; അപകടം നടന്നത് വീട്ടുകാർ പുറത്ത് പോയ സമയം

ചാവക്കാട് : ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ മാട്ടുമ്മൽ കണ്ടൈനർ സബ്സ്റ്റേഷന് കിഴക്ക് ഭാഗത്ത് വീട് തകർന്നു വീണു. രായി മരക്കാർ വീട്ടിൽ കുന്നുമ്മൽ ഉസ്മാൻ-ബുഷറ ദമ്പതികളുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്.വീടിന്റെ അടുക്കളയോട് ചേർന്ന പുറകുവശം പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. നിലവിൽ ഈ വീട് പൂർണ്ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.അപകടസമയത്ത് ഉസ്മാനും ഭാര്യ ബുഷറയും മകളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു ബന്ധുവിനെ സന്ദർശിക്കാൻ പോയിരിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.



Comments are closed.