mehandi banner desktop
Chavakkad online

കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

Ft

കോട്ടപ്പടി: കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിആദരപൂർവ്വം ആഘോഷിച്ചു. തിരുനാൾ ദിനത്തിൽ രാവിലെ 7 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. ജയ്സൺ ചൊവ്വല്ലൂർ സി.എം.ഐ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ലദിഞ്ഞും നൊവേനയും അർപ്പിച്ചു.​അതിനുശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പള്ളിയിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിയ ഭക്തിനിർഭരമായ പ്രദിക്ഷണം കൊടിമരം ചുറ്റി തിരികെ പള്ളിയിൽ പ്രവേശിച്ചു. തുടർന്ന് നേർച്ച വിതരണവും നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് ഭക്തിപൂർവ്വം വിശുദ്ധന്റെ തിരുസ്വരൂപം തൊട്ടുവണങ്ങി പ്രാർത്ഥനകളിൽ പങ്കാളികളായത്.​തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി പുറത്തുകാരൻ, കൈക്കാരന്മാരായ ജോസി ചുങ്കത്ത്, സോണി തോമസ്, അലക്സ് ചീരൻ, മനീഷ് സുരേഷ് എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.