mehandi banner desktop
Chavakkad online

പലയൂർ തീർത്ഥ കേന്ദ്രത്തിൽ ദുക്റാന ഊട്ട് തിരുനാൾ ആഘോഷിച്ചു

Ft

പാലയൂർ: പാലയൂർ തീർത്ഥ കേന്ദ്രത്തിലെ ഭക്തിനിർഭരമായ ദുക്റാന തിരുനാൾ ഭക്തി സാന്ദ്രം. രാവിലെ 6:30ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ.ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യ കാർർമികത്വത്തിൽ നടന്ന ദിവ്യബലിയോട് കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് നൊവേന തളിയക്കുളക്കരയിൽ നിന്നും കൊടിയേറ്റ പ്രദക്ഷണം ഉണ്ടായിരുന്നു.ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, അസി. വികാരി ഫാ. നിതിൻ താഴത്ത് എന്നിവർ ചേർന്ന് ഊട്ട് ആശിർവാദകർമ്മം നിർവഹിച്ചു കൊണ്ട് ഊട്ട് നേർച്ച നൽകി ഉദ്ഘാടനം ചെയ്തു.ജൂലൈ 11,12 നടത്തപ്പെടുന്ന തർപ്പണ തിരുന്നാളിന്റെ കോടികയറ്റം പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. തുടർന്ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും നടന്നു.അസി.വികാരി ഫാ നിതിൻ താഴത്ത്, ഫാ മാത്യു തുണ്ടത്തിൽ എന്നിവർ സഹ കർമികരായി. ദിവ്യ ബലിയിൽ ഇടവകയിലെ തോമസ് നാമധാരികളടെ സമർപ്പണവും ഉണ്ടായിരിന്നു.ഏകദേശം കാൽലക്ഷം പേർക്കുള്ള നേർച്ച ഊട്ട് നൽകി.കടന്നു വരുന്ന ഭക്ത ജനങ്ങളാക്കായി പാർസൽ ആയി നേർച്ച ഊട്ടും, നേർച്ച പായസവും കൊണ്ടുപോകുന്നതിനുള്ള സൗകര്യവും തീർത്ഥ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 4:00 മണിക് റവ. ഫാദർ ബിജു പാണേങ്ങാടന്റെ മുഖ്യകാർമികത്വത്തിൽ റാസ കുർബാന ഉണ്ടായിരിക്കും.റവ ഫാദർ ക്ലിന്റ് പാണേങ്ങാടൻ,റവ ഫാദർ ജാക്സൺ തെക്കേക്കര എന്നിവർ സഹ കാർമ്മികരാകും.ഇടവക ട്രസ്റ്റിമാരായ ഹൈസൺ പി എ, ഫ്രാൻസി ചോവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ജനറൽ കൺവീനർ ഷാജു താണിക്കൽ, പോൾ കെ ജെ, ജോയ് എൻ ആർ,സെക്രട്ടറി ജോയ് ചിറമ്മൽ, പി ആർ ഓ ജെഫിൻ ജോണി, മീഡിയ സെൽ പാലയൂർ മഹാശ്ലീഹ എന്നിവർ തുടങ്ങി നിരവധി കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടനകൾ, കുടുംബ കൂട്ടായാമകൾ ദുക്റാന തിരുനാളിന് പ്രവർത്തിച്ചു വരുന്നു.

Jan oushadi

Comments are closed.